ഓടക്കുഴൽ
ഓടക്കുഴൽ
കളഞ്ഞുകിട്ടിയ ഒരു ഓടക്കുഴൽ;
നിറയെ മണ്ണും ചെളിയും
കാലാകാലങ്ങളായി ചേറിൽ പുതഞ്ഞ്
മഴ നനഞ്ഞ് , വെയിലെല്ലാം ഏറ്റ്
നാട്ടുവഴിയിലെ കാലികളുടെ ചവിട്ടേറ്റ്
താഴ്ന്ന്, അമർന്ന്.....
ഒരറ്റം മാത്രം പുറത്തുണ്ട്.
എടുത്തു നോക്കി , ഊതി നോക്കി
ശബ്ദം വരുന്നില്ല.
മാസ്റ്റർ പറഞ്ഞു. ഊതണം,
ഇനിയും ഊതണം
എന്നും ഊതണം
പല ഈണത്തിൽ, പല താളത്തിൽ ......
ഒരു ദിവസം അതിൽ നിന്ന്
ഒരു മനോഹര ഗാനം നിർഗളിച്ചു
പ്രപഞ്ചമാകെ പരന്ന്, പടർന്ന്, പന്തലിച്ച്
അത് സഞ്ചരിച്ചു .....
ഓം .......
Not connected : |