ഈ നിശയിൽ - പ്രണയകവിതകള്‍

ഈ നിശയിൽ 

ഈ നിശയിൽ

ഈ നഗ്ന നിശയുടെ സൌന്ദര്യമെൻ സിരാ -
വ്യൂഹത്തിൻ, ഹൃദയത്തിലാഴ്ന്നാഴ്ന്നിറങ്ങുന്നു
മൃദുലമാമിരുളിന്റെ വളവുകളെന്റ മെയ് തഴുകുന്നു;
കുളിരിന്റെയലയെന്നെ മുത്തുന്നു.
ഒഴുകുന്ന കാറ്റിലീയുലയുന്ന കാർമേഘ
പടലങ്ങളെൻ മുഖം തഴുകുന്നു പിന്നെയും ...
കാറ്റിലീത്താളുകൾ പിൻപോട്ടു മറയാതിരിക്കുവാൻ നോക്കാം;
സ്വപ്നങ്ങൾ കാണാതിരിക്കുവാൻ നോക്കാം
ഒന്നുമൊന്നും ചേർന്നൊരൊന്ന്
തുറു കണ്ണു കാട്ടുന്നു ഗണിതം!
..........
ഒരു പാന്ഥനലറുന്ന കടലിൽ,
അലിയുന്ന മഞ്ഞിൻ തുരുത്തിൽ
വിളറി വിതുമ്പി നിൽക്കുന്നു
കാലത്തിൻ ചിറകടിശബ്ദം
വീണ്ടും പ്രതിദ്ധ്വനിക്കുന്നു;
നേരിയ നീല രോമങ്ങളിൽ, കൺകളിൽ,
അധരത്തിലണുവിന്റെയണുവിൽ.


up
0
dowm

രചിച്ചത്:Neelakantan T R
തീയതി:01-02-2017 12:31:39 PM
Added by :Neelakantan T.R
വീക്ഷണം:323
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :