പുത്തൻകൂറ്റുകാർ - തത്ത്വചിന്തകവിതകള്‍

പുത്തൻകൂറ്റുകാർ 

പ്രണയിച്ചുവിവാഹിതരാകുന്നവരും
വിവാഹം കഴിഞ്ഞുപ്രണയിക്കുന്നവരും
ആജീവനാന്തം ഒരുമിക്കുന്നവരും
ഏറെ കഴിയാതെവേർപെടുന്നവരും
ഇണചേരലിലെ വൈരുധ്യമൊന്നു മാത്രം.

വിവാഹമെന്നത് മനുഷ്യസംസ്കാരത്തിനു മാത്രം
വിധിച്ച പരിഷ്ക്കാരത്തിന്റെ കണക്കുകൂട്ടലും
കൂട്ടിക്കെട്ടലുമെന്നത് ജന്തുശാസ്ത്രത്തിലെ സത്യം.
മേധാവിത്വമെന്നത് വംശങ്ങളുടെ നിലനിൽപിന്,
ആക്കം കുട്ടി സ്നേഹമെന്ന മന്ത്രംമറന്നടിമത്വമെന്ന
തന്ത്രത്തിൽ വെറും യന്ത്രങ്ങളായി മനുഷ്യ വംശം

മനസ്സുകളുടെ ഒരുമ വിവാഹിതരിലുംകുടുംബത്തിലും.
സമൂഹത്തിലും സന്തുഷ്ടമാക്കുന്ന വേദമന്ത്രങ്ങൾ
അവകാശവും നിയമവും കെട്ടഴിച്ചുവിട്ട ബന്ധങ്ങളായി.
ദാമ്പത്യ വഴക്കുകൾ വീട്ടിലുംതെരുവിലുംകോടതിയിലും
വഴിയമ്പലത്തിലും വഴക്കടിച്ചു സാമൂഹ്യനീതി വിലപേശി
മൃഗങ്ങങ്ങളകലുന്നപോലെ പുതിയനാഗരിക സംസ്കാരത്തിൽ.




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:02-02-2017 08:23:09 PM
Added by :Mohanpillai
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :