മരുന്നു തേടി.. - തത്ത്വചിന്തകവിതകള്‍

മരുന്നു തേടി.. 

പുകയും മദ്യവും കൊഴുപ്പും,
സർക്കാരിനു പണമുണ്ടാക്കാം.
സമൃദ്ധമായ ജീവിതത്തിൽ
മറക്കും ആരോഗ്യവും ആയുസ്സും.

പരിഷ്കരിച്ച പുത്തൻജീവിതം
പദവിയുടെ ചിഹ്നമായി
ജീവിതശൈലി തിരുത്തി
മെയ്യനങ്ങാത്ത ജീവിതം
പലതരം ക്യാന്സറുമായി
മരണകമ്പോളത്തിലേക്ക്.

കണക്കുകൾ പറയുന്നു
മുപ്പത്തി അയ്യായിരമിറങ്ങും
പ്രതിവർഷം ആതുരാലയങ്ങളിൽ
അഭയം തേടും ചികിത്സക്കായ്


ആരോഗ്യകമ്പോളംവേദനിപ്പിക്കും
വ്യക്തിയെയുംകുടുംബത്തെയും
ഒട്ടുംകുറയാതെസർക്കാരിനെയും
കാലം മാറ്റിയ വിനോദത്തിൽ.






up
0
dowm

രചിച്ചത്:മോഹൻ.
തീയതി:04-02-2017 08:05:16 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :