അത്യാഗ്രഹം.
ഒളിച്ചുനിന്നു
കെട്ടുകാഴ്ചകൾ
കണ്ടുതട്ടകം
മാറ്റിയ മാന്യൻ
പ്രേരണകൊണ്ടു-
മോഷണത്തിലും
ചൂഷണത്തിലും
കൊഴുത്തുനിന്നു.
ഒരുനാൾ കള്ളൻ
എന്നമുദ്രയിൽ
നാണക്കേടിന്റെ
പടികയറി
കുടുംബത്തിലും
നഗരത്തിലും
നഷ്ടമായതു
വീണ്ടുംപിടിക്കാൻ,
സ്വൈരമെന്നതു
സ്വപ്നവേഴ്ചയിൽ
മർത്യമനസ്സിന്
വിനയാകുന്നു.
Not connected : |