കണ്ണീർ കുടം - തത്ത്വചിന്തകവിതകള്‍

കണ്ണീർ കുടം 

ഒരു സന്ധ്യയിൽ തുലാവർഷ മഴ പെയ്തിറങ്ങി
റാന്തൽ വിളക്കിന്റെ നുറുങ്ങു വെട്ടത്തിൽ
കുഞ്ഞീ മക്കൾ അമ്മയെ കാത്തിരുന്നു.
ഭയം കണ്ണുങ്ങളിൽ ഇരുൾ മൂടി,
ചോരുന്ന കൂരക്കുള്ളിൽ വായ് വിട്ടു കരയുന്ന
മക്കളെ കാണാൻ ആകാതെ അമ്മ വിതുമ്പി.
ഇരുൾനിന്നു വെളിച്ചത്തിലേക്കു മക്കൾ കുതിച്ചപ്പോൾ
ദേഹമാസകലം അഴുക്കും ചെളിയും നിറഞ്ഞ
ഉടുവസ്ത്രവുമായി അമ്മ ഇരുവരെയും വാരിപ്പുണർന്നു.
സ്നേഹനിധിയായ അമ്മ മക്കൾക്കു,
ഉറവെയിലെ ഉറഞ്ഞു ഒഴുകുന്ന സ്നേഹം
ചാലു ചാലകളായി നൽകീടും.
കണ്ണീർ കുടംപോലെ വറ്റാത്ത അമ്മയുടെ സ്നേഹം
തെളിനീരായി വറ്റാതെ തുളുമ്പിടുന്നു.
ഒഴുകുന്ന പുഴയിൽ വീണിടുമ്പോൾ,
നീന്തി കയറുവാൻ ആകാതെ തളർന്നിടും കരങ്ങൾ,
തുണയായി നീട്ടീടും അമ്മ തൻ കരങ്ങൾ.
കരുതലായി , തണലായി അമ്മ തൻ ആയുസ്സിൽ മാറീടും,
ഹൃദയത്തിൽ മാധുര്യം രുചിക്കുന്ന വാത്സല്യവുമായി.


up
0
dowm

രചിച്ചത്:sulaja aniyan
തീയതി:08-02-2017 08:01:23 PM
Added by :Sulaja Aniyan
വീക്ഷണം:293
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :