നിന്റെ ലാളന  - തത്ത്വചിന്തകവിതകള്‍

നിന്റെ ലാളന  

ഒരു ചെറുകിളി നിൻ നാദം
യെൻ മനസിലെ കിനാവുകളെ
മെല്ലെ ഉണർത്തി
ഒരു മഞ്ഞുതുള്ളി നിൻ സ്പർശം
യെൻ ദേഹത്തെ രോമകൂപങ്ങളെ
മെല്ലെ കുളിരണിയിച്ചു
ഒരു മന്ദമാരുതൻ നിൻ നിശ്വാസം
യെൻ കറുത്ത മുടിയിഴകളെ
മെല്ലെ തലോടി
ഒരു റോസാപൂ നിൻ ഗന്ധം
യെൻ തീവ്ര വേദനയെ
മെല്ലെ മയക്കി
ഹാ ! പ്രകൃതിയെ ഞാൻ
യെത്ര ഭാഗ്യവാനെന്നോ
നിന്റെ ലാളനയിൽ എന്നും
ഉയർത്തെഴുന്നേൽക്കാൻ !


up
0
dowm

രചിച്ചത്:ladarsha
തീയതി:09-02-2017 11:28:23 AM
Added by :ladarsha
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :