അവസാനം. - തത്ത്വചിന്തകവിതകള്‍

അവസാനം. 

അമ്മയുടെ പണികഴിഞ്ഞു
അച്ഛന്റെ പണികഴിഞ്ഞു.
പറഞ്ഞുവിശ്വസിപ്പിക്കും.
വാഗ്ദാനങ്ങൾ കാറ്റിൽപറത്തും
ആധാരത്തിൽ ഒപ്പുവെച്ചാൽ
ഇനിയുമവർ തെരുവിൽ.
രക്തബന്ധത്തിന്റെ ദുഃഖം
നിസ്സഹായതയുടെദുഖം.

നിയമത്തിന്റെ മറയിൽ
വക്കീലൊരുശാപം.
വീട്‌വെറുമൊരുസങ്കല്പം
കേസുകെട്ടുകളൊരുശാപം
നടന്നു ചാകാനൊരു ശാപം
എല്ലാമൊരുമഹാപാപം
പ്രബുദ്ധകേരളത്തിന്റെവിലാപം.
ആര്ഷഭാരതത്തിന്റെവിലാപം.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:13-02-2017 09:39:29 PM
Added by :Mohanpillai
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :