ഹൃദയനൊമ്പരങ്ങൾ       
    ഹൃദ്യമായൊരു 
 പുഞ്ചിരിയിൽക്കൂടെയെൻ
 ചാരേ വന്നണഞ്ഞെൻഹൃദയം
 കവർന്നൊരു ശ്യാമമോഹിനി നീ... മോഹിപ്പിച്ചുകടന്നൊരാ
 സുരസുന്ദരി നീ...
 വേദനകൾ ഏറ്റുവാങ്ങി,
 എൻഹൃദയനൊമ്പരം
 അറിയാത്ത മറ്റൊരാ 
 ഹൃദയമെന്തിനീ നിനക്ക് ?
 മമ മനതാരിൽ മുളച്ചോരനുരാഗത്തിൻ
 വേദനയിൽ ഏകാന്തതയിൽ 
 സ്വപ്നമഞ്ചലിലേറി ഞാനിരിക്കുന്നു.
 എൻനിദ്രതൻ കനവുകളിലും 
 മിഴിയിണ തുറക്കുമ്പോൾ 
 നിനവുകളിലും 
 നിന്നോർമ്മകൾ മാത്രം സഖീ.
 പാവമാം എൻമനതാരിൽ 
 പാഴ്വിത്തു പാകിയൊരു 
 പെണ്‍കിളി നീ..
 എൻഹൃദയസ്പന്ദനം 
 നിനക്കായി തുടിച്ചൊരാ നാളുകളിൽ കനലെരിയുമെൻമനതാരിലൊരു rnകുളിർമഴയായി 
 നീ പെയ്തിരുന്നെങ്കിൽ !
 വേദനകള്‍ എനിക്കൊരു 
 ലഹരിയായി പടരുന്നീ 
 നാളുകളിൽ നിന്നോർമകളെൻ
 സിരകളിൽ അവാച്യമായൊര-
 നുഭൂതിയായിമാറുന്നു.
 രാത്രിമഴതൻകുളിരില്‍ 
 കൂടറ്റ കിളിയുടെ ആർത്തനാദം 
 കേട്ടുറങ്ങുവാന്‍ വേർപിരിഞ്ഞ
 ആത്മാക്കളെന്നെ വിളിക്കുന്നു.
 ഹൃദയതന്ത്രികൾ 
 പൊട്ടിത്തകർന്നോരു അപശ്രുതിയിലാണിന്നെൻജീവിതം.
      
       
            
      
  Not connected :    |