സന്ധ്യ ഒരോർമ്മയായി        
    സന്ധ്യ വിടചൊല്ലി  
 ഉപചാരം ചൊല്ലി പിരിഞ്ഞു. 
 കണ്ണുനീരൂറി വറ്റി വരണ്ട മിഴികളിൽ 
 നിറങ്ങളില്ല ,കിനാക്കളില്ല .
 നിർവീകരമാം നിസ്സംഗത മാത്രം !
 സീമന്ത രേഖയിലെ സിന്ദൂരചോപ്പു 
 കറുത്ത തൂവലായാൽ തുടച്ചുമാറ്റി 
 മൗനത്തിന്റെ കനത്ത മൂടുപടമണിഞ്ഞു 
 പകൽ സന്ധ്യയെ പടിയിറക്കി .
 രാത്രിയുടെ മടിയിൽ ശാന്തമായുറങ്ങി .
 ശാന്തിയുടെ പൊൻനിലവായി 
 ഉദിച്ചുയർന്നു അമ്പിളി .
 നിശബ്ദത ഒരു തേങ്ങലായി 
 കാറ്റിലലിഞ്ഞു പോയി .
 കടലിൻ അഗാധതയിൽ അഭയം തേടി 
 സന്ധ്യ പടിയിറങ്ങി ...
 വീണ്ടുമൊരു സന്ധ്യയായി പുനർജനിക്കാൻ 
 സന്ധ്യ ഒരോർമ്മയായി.
 ചെഞ്ചോരച്ചോപ്പുള്ളൊരു ഓർമ്മയായി .
 ഒരുപകലിനും രാത്രിക്കുമിടയിൽ 
 ഒരിത്തിരി നോവിന്റെ ഓർമ്മയായി 
 സിന്ദൂരച്ചോപ്പുള്ള സന്ധ്യ !
 അന്ഗ്നിച്ചിറകുള്ള സന്ധ്യ !
      
       
            
      
  Not connected :    |