പ്രതീക്ഷ         
      ജീവിതം മനോഹരം പ്രയത്നം പരീക്ഷണം,
   ചെറുത്തുകേറുന്നവനെത്തും നിരീക്ഷണം 
   നിവൃത്തിയില്ലാതടങ്ങുന്നുവെങ്കിലോ,
   ചൂഷണം ചെയ്യും സമൂഹം വിചിത്രം. 
   ജീവിതയാത്രയിലൊറ്റയാളായിനി- 
   ന്നേറെപ്പൊരുതിതൻ മക്കളെ തുണച്ചീടിൽ 
   മർത്യാ... പ്രതീക്ഷവേണ്ടൊട്ടുമേ  പിൽക്കാലം     
   ശത്രുക്കളാകുന്നു മക്കൾ നമുക്ക്.
   ചൊല്ലുകളന്വർദ്ധമാകുന്നിവിടെ,       
   'വൈരികൾ മക്കളായ് ജന്മമെടുക്കുന്നു.'         
   അമാന്തപ്പെടേണ്ടയങ്ങൊട്ടുമേ ജീവിതം,
   ഒറ്റയ്ക്ക് നിന്ന് പൊരുത്തേണ്ടതല്ലയോ?
   ജന്മം കൊടുത്താൽ നാം തള്ളിക്കളയല്ലേ,
   വീറോടെ കൈത്താങ്നല്കീടേണം.
   പോകട്ടെ നേർവഴിക്കെന്നെങ്കിലും  നമ്മൾ 
   കാണുമാ യാത്രയിലെന്നെങ്കിലും.
   കണ്ടാലറിയേണ്ട, കേൾക്കേണ്ട നമ്മിലെ
   നാമെന്ന സത്യം തിരിച്ചറിക.  
   വിദ്യയതെത്രയങ്ങേറ്റം കൊടുത്താലും       
   കൗമാരകാലം വികൃതം തന്നെ  .  
   താങ്ങാൻ കഴിയേണം തഞ്ചമായ് നിൽക്കേണം
   വിധിയെപ്പഴിച്ചങ്ങുമുന്നേറണം. 
   ബാല്യത്തിൽ ചിട്ടയായ്പോകാൻകഴിഞാലും, 
   വ്യാധി മാറാതെയീ
   രക്ഷിതാക്കൾ.
   കേണുപറഞ്ഞാലും തീരില്ലയീവ്യഥാ
   താങ്ങാൻ പഠിപ്പിക്കു ചിത്തത്തിനേ.
      
       
            
      
  Not connected :    |