യാത്രയയപ്പ്       
    കണ്ണിൽ തിമിരം മനുഷ്യത്വത്തിന്
 മേൽ മതില് തീർക്കുന്നു
 പോകാൻ കഴിയില്ലൊരിക്കലുമാ
 മധുരമൂറും മാന്തോപ്പിൽ 
 പൊൻപട്ടുവിരിച്ച കിളികൾ
 ആനന്ദ ഗാനം പാടിയ മൈതാനത്തിൽ
 കപട ശൂന്യ മനസും അതിലുണ്ടായ 
 സ്‌നേഹ പുഞ്ചിരിയും 
 സ്വപ്‍നമായി തീർന്നു എന്നേ
 പ്രകൃതി മനോഹരി വഞ്ചന എന്തെന്നറിഞ്ഞ നാൾ
 പ്രതികരിച്ചിട്ടും എന്തെ നിന്നെ ഒര്കത് മനുഷ്യൻ 
 
 പ്രണയ ദിനം നിനക്കായി സമ്മാനിച്ച 
 എത്രയോ പ്രണയിനികൾ 
 അതിനു സാക്ഷിയായ് പുഞ്ചിരിച്ചു നിനക്കിനി 
 കണ്ണീരിൽ കുതിർന്ന യാത്രാമംഗളങ്ങൾ
 പുനർജനിക്കാം വീണ്ടും കാപട്യമില്ലാത്ത 
 സ്നേഹമായ മറ്റൊരു ഭൂമിയിൽ 
 
  
 
  
 
 
 
      
       
            
      
  Not connected :    |