വിസ്മയവർണങ്ങൾ  - തത്ത്വചിന്തകവിതകള്‍

വിസ്മയവർണങ്ങൾ  

ഉത്സവങ്ങൾ നമുക്കാഘോഷിക്കണം
ആരവത്തോടെന്നും വരവേൽക്കണം..
വിസ്മയ വർണങ്ങൾ വാരി വിതറുമാ പൊൻ പുലരികളെന്നും നമുക്കുണ്ടാവണം..

ഭാഗ്യമുള്ളർ നമ്മൾ കുഞ്ഞിലേ എല്ലാം കണ്ടു വളർന്നവർ (2 )
ഇന്നിപ്പോളെല്ലാം കൊണ്ടുനടക്കുവാൻ കെല്പു നേടിയവർ
കാലത്തിനൊത്തു മാറിയിട്ടും,
കളഞ്ഞിടാതെ കാത്തു സൂക്ഷിക്കുന്നു നാം
കണ്ടു വളർന്നയാ പൈതൃകത്തെ..

ഭാഗ്യക്കേടാക്കി മാറ്റല്ലേ, വരും തലമുറക്കതു നിഷേധിക്കല്ലേ, അവർ പൈതൃകം
കണ്ടു വളരട്ടെ, കൊണ്ടാടുവാൻ പടിക്കട്ടെ
ഉറച്ചുതന്നെ നിൽക്കേണം നമ്മുടെ സംസ്കാരങ്ങൾ...

ഉയർന്നു നിൽക്കും മസ്തകത്തിൽ വിരാജിക്കട്ടെ
വിശ്വാസത്തിന്റെ തിടമ്പുകൾ
മുത്തുക്കുട ചൂടി സംരക്ഷിക്കാം ആഗോളസംസ്കാര ച്യുതികളുടെ ചൂടിൽ നിന്നും
വെഞ്ചാമരങ്ങൾ ആലവട്ടങ്ങൾ എല്ലാം നിറഞ്ഞാടട്ടെ നന്മയുടെ നിറവിന്റെ പ്രതീകമായ്..

ഇന്നത്തെ കുട്ടികൾ വെബിനാറുകളിൽ പഠിക്കുന്ന നല്ല ചിന്തകളും (+റ്റീവ് ആറ്റിറ്റ്യൂഡ്)
മേധാവിത്വ പഠനങ്ങളിലൊതുങ്ങുന്ന കൂട്ടായ്മ പ്രവൃത്തി രീതികളും (ടീം വർക്ക്)...
എല്ലാം നമ്മൾ നമ്മളറിയാതെ പണ്ട് സ്വായത്തമാക്കിയതീ സംസ്കാര പൈതൃക വീര്യം നിറഞ്ഞ, നിറമാർന്ന ഉത്സവങ്ങളിലൂടെയുമല്ലേ..

നമുക്കാ നിറങ്ങൾ മങ്ങാതെ നിലനിർത്തുവാൻ ഒരുമിച്ചു നിൽക്കാം
നമുക്കുള്ളതൊക്കെയും കൈമാറിടാം
ഈ തലമുറകളിലൂടെ നമുക്ക്..
പൊലിമയോടെന്നും പെരുമ നേടട്ടെ
നമ്മുടെ കൊച്ചു നാടിൻറെ ഉത്സവങ്ങൾ ! (2 )


up
0
dowm

രചിച്ചത്:സജിത് ചാളിപ്പാട്
തീയതി:24-02-2017 05:12:47 PM
Added by :Jeeto
വീക്ഷണം:389
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :