ശിവരാത്രി, - തത്ത്വചിന്തകവിതകള്‍

ശിവരാത്രി, 

മന്ദരപർവതം കടയായി
നാഗരാജൻ കയറായി
പാലാഴിമഥനത്തിനിടയിൽ
കാളകൂടം വമിച്ചതു
ശ്രീപരമേശ്വരൻ കൊക്കിലൊതുക്കി
അണ്ഡകടാഹത്തെ രക്ഷിക്കാൻ.

ഹൈമവതിയും സഖിമാരും
ഒന്നിച്ചുറക്കമിളച്ചിരുന്ന-
ർദ്ധനാരീശ്വരനു കൂട്ടായി
വിഷമെങ്ങും പടരാതെ.
പുരുഷന്റെ ത്യാഗവും
സ്ത്രീയുടെവിശുദ്ധിയും
മാറ്റുരക്കുന്ന രാത്രി
മഹാ ശിവരാത്രി.

ആലിംഗനമല്ല ത്യാഗമാണു
സ്നേഹബന്ധംകെട്ടുറപ്പിക്കാൻ.
സംഹാരരുദ്രന്റെ സാഹസം
കൈലാസനാഥന്റെ ത്യാഗം
ഉമാമഹേശ്വരന്റെ രാത്രിവ്രതം
ശിവൻശക്തിയിൽ ലയിക്കുംപോലെ.

up
0
dowm

രചിച്ചത്:മോഹൻ.
തീയതി:24-02-2017 08:53:14 PM
Added by :Mohanpillai
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :