മഴയുടെ മനസ്സ്  - മലയാളകവിതകള്‍

മഴയുടെ മനസ്സ്  

മഴ !
ഭൂമിക്കു ആകാശത്തിന്റെ പ്രണയ സമ്മാനം.
വിരഹച്ചൂടിൽ വെന്തുരുകുന്ന ഭൂമിയുടെ മാറിലേക്ക്
ഒലിച്ചിറങ്ങുന്ന നനുത്ത മഴ !

മഴ !
ഒരു താരാട്ടു പാട്ടായി
ഒരു സ്വാന്തനമായി
മൂർദ്ധാവിൽ അമ്മതൻ ചുംബനം പോലെ മഴ!

മഴ !
വേദനയുടെ ദുഃഖത്തിന്റെ മഴ !
കണ്ണുനീരിന്റെ ഉപ്പും
ചുടുചോരയുടെ നിറവുമുള്ള മഴ .

മഴ !
വെറുപ്പിന്റെ വിദ്വേഷത്തിന്റെ മഴ
കണ്ണിൽ കത്തുന്ന മനസ്സിൽ ഉരുകുന്ന
പകയുടെ മഴ !

മഴ മനസ്സിന്റെ മുഖം പോലെ ....
ഹൃദയ തന്ത്രികൾ മീട്ടുന്ന രാഗം പോലെ .....
ഓരോരുത്തർക്കും ഓരോ താളം ഓരോ ഭാവം .


up
0
dowm

രചിച്ചത്:അപ്സര ഭാനുമതി
തീയതി:27-02-2017 02:00:28 PM
Added by :Apsara Bhanumathy
വീക്ഷണം:200
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me