യുനിവേര്സിടി ബസ്
ദേഷ്യവും സങ്കടവും അരിശവും
പിന്നെയുമെന്തൊക്കെയോ
എന്നാണവള്‍ പറയാറ്!!!
ബസിനായി കാത്തു നില്‍ക്കെ-
കാറില്‍,
ഒഴുകി നീങ്ങുന്നവര്‍.
ബൈക്കില്‍,
കുതിരപ്പുറത്ത് ഏറിയവര്‍.
ബസില്‍,
ആനപ്പുറത്ത് ഇരിക്കുന്നവര്‍.
നിരത്തില്‍,
സഖാക്കള്‍.
അതില്‍ത്തന്നെ,കൂട്ടുള്ളവര്‍
സനാധര്‍.
എല്ലാം ബസ്
കാണുന്നത് വരെയുള്ളൂ-
കാത്തു നില്‍പ്പിന്റെ അക്ഷമ.
കണ്ണില്‍ ഇരുട്ടുറയുന്ന
സന്ധ്യയില്‍,
കൂടണയാന്‍ വെമ്ബാത്ത
പക്ഷികള്‍ അപൂര്ര്‍വം.
സംഭ്രമിപിക്കുന്ന
നഗരത്തിരക്കുകളില്‍,
കാണെകാണേ വന്നു നിറയുന്ന
ഇരുട്ടില്‍,
കഴുകന്‍ നോട്ടങ്ങളില്‍നിന്നോടി
ഒളിക്കാനുള്ള തിടുക്കത്തില്‍,
ഉപദ്രവങ്ങളില്‍ മനം മടുത്തു
അത്താണി തേടുന്ന
നിസഹായതയില്‍-
കാത്തു നില്‍ക്കുന്ന
യുനിവേര്സിടി ബസ്
(അതില്‍ ഉറപ്പുള്ല്ല ഒരു
ജനലരികിലെ സീറ്റ്),
ചെന്നിറങ്ങുന്ന,ചിറകൊതുക്കി
ചേക്കേറുന്ന ഹോസ്റ്റല്‍,
ഒക്കെ അഭയങ്ങള്‍ ആകുന്നു.
പ്രളയ കാലത്തെ
പേടകം പോലെ,
ഒരിക്കല്‍ പൊതിഞ്ഞു സംരക്ഷിച്ച
ഗര്‍ഭപാത്രം പോലെ,
ശാന്തമായി മുഖം ചേര്ര്‍ത്തു ഉറങ്ങുന്ന
നെഞ്ചു പോലെ.
Not connected : |