ഉമ്മ  - മലയാളകവിതകള്‍

ഉമ്മ  


ഉമ്മതന്നാസ്വാദ്യമമ്മ തരുമ്പോഴും,
അച്ഛൻ തരുമ്പോഴും വേറേ,
അത് കാന്തൻ ടെതാകിലോ വേറേതന്നെ.
അമ്മയാമുത്തം തൻ മക്കൾക്ക് നൽകീടിൽ-
മാതൃത്വത്തിൻറെ മഹത്വം,
അത് സംരക്ഷണത്തിൻറെയൊപ്പ്.
വാക്കിന്നതീതമായ് മാറുമ്പോൾ സ്നേഹത്തെ,
ഉമ്മ നല്കീയുള്ളം കാട്ടീടുംബോൾ ,
എല്ലാം മറന്നുള്ളോരാത്മാർഥ സ്നേഹത്തെ,
കാണാം നമുക്കാ നിമിഷ നേരം.
ഉള്ളിൽ വിദ്വെഷത്താലുമ്മ കൊടുത്താലും,
ഉമ്മയ്ക്ക് മാധുര്യമെന്നുമെന്നും.
ഉമ്മയതുള്ളിൻടെ സ്നേഹമറിയിക്കാൻ
ഈശ്വരൻ തന്ന വരമോ?
എന്നു ജനിച്ചു അതെങ്ങനെ നമ്മിലെ,
സ്നേഹത്തെ കാട്ടിക്കൊടുത്തീടുന്നു?
അമ്മതൻ 'മ്മ' എന്നക്ഷരമുമ്മയെ -
അമ്മയോടേറെയടുപ്പിക്കുന്നു, ആ
മാതൃത്വമുമ്മയിൽ സ്നേഹമായീ...


up
0
dowm

രചിച്ചത്:Sheeja Jayan
തീയതി:07-03-2017 04:11:29 PM
Added by :Sheeja J
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me