പുലരി #05 - തത്ത്വചിന്തകവിതകള്‍

പുലരി #05 



പുലരിയുടെ പൊൻകിരണം
ഭൂമിദേവിയെ തൊട്ടുണർത്തി
മഞ്ഞിൻ മറ നീക്കി ആദിത്യൻ
പാരിലേക്കു ഊളിയിടുന്നിതാ

ജാലകച്ചില്ലിലൂടെ എന്നെ നോക്കി
പുഞ്ചിരി തൂകി നിന്നിടുന്നിതാ
ഇളം കുളിരിൽ മൊഴിഞ്ഞിടുന്നു
നിദ്രവിട്ടുണരാൻ സമയമായെന്ന്

ഈണത്തിൽ പാടി പൂങ്കുയിലും
നൃത്തമാടി പൊൻ മയിലുകളും
അനന്തമാം വിഹായസ്സിൽ
സ്വരരാഗ വീണ മീട്ടിടുന്നിതാ

പാറി പറന്നു നടപ്പു ശലഭങ്ങളും
തേൻ നുകർന്ന് വണ്ടുകളും
മുഴങ്ങിടുന്നു ഓംകാര ധ്വനികൾ
എന്തൊരാനന്തമീ പുലർകാലം


up
0
dowm

രചിച്ചത്:ഷൈജു യശോധരൻ
തീയതി:08-03-2017 12:27:35 PM
Added by :Shyju Yesodharan
വീക്ഷണം:461
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :