ആരുടെകുറ്റം. - തത്ത്വചിന്തകവിതകള്‍

ആരുടെകുറ്റം. 

എല്ലായിടത്തും കണ്ണുനീർ
ഇല്ലാത്തതെങ്ങുംകുടിനീർ
നീതന്നെയല്ലേ കുടിവെള്ളം വറ്റിച്ചത്
നീതന്നെയല്ലേ, നെൽപ്പാടം നശിപ്പിച്ചത്
നീതന്നെയല്ലേ അണുക്കളം സൃഷ്ടിച്ചു-
നിത്യവും ആഹാരം മരുന്നാക്കിയത്.
നീതന്നെയല്ലേ എല്ലാം മലിനമാക്കി-
ഉറവകൾക്കു വിരാമം കുറിച്ചത്.

എന്തിനു കരയുന്നു?
എന്തിനു പിടയുന്നു?
മനുഷ്യന്റെ മേൽവിലാസം
പ്രകൃതിയുടെ ചന്തയിൽ
പണത്തിന്റെ പ്രതിഭയിൽ.
സ്വയം നശിക്കാൻ ജീവിച്ചനീ
നാശത്തിന്റെ രാജപാതയിൽ.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:08-03-2017 02:37:03 PM
Added by :Mohanpillai
വീക്ഷണം:159
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :