കണ്ണീർമഴ
കണ്ണീർമഴ നൗഷാദ് പ്ലാമൂട്ടിൽ
മഴമാറുംവരെ
സ്നേഹംനുകരാം,
കൊതിതീരും വരെ
തൊട്ടുരുമ്മാം.
ഇരുട്ട് ഒരു മറയാണ്,
വിശുദ്ധി ഒരു മുദ്രയാണ് ,
ആരുമിത് കാണുന്നില്ല,
ഭിത്തികള്‍ എല്ലാം ഒളിപ്പിക്കും,
സഞ്ചിനിറയെ പണമുണ്ട്,
വഞ്ചി നിറയെ ആളുണ്ട്,
പരിഹാരക്രിയക്കായി
പരിചാരകർ ചുറ്റിലുമുണ്ട്.
ചാടുവാക്കുകൾ കണ്ണു പൊത്തി
കലമാൻ കുരുക്കിലായപോലെ
കശാപ്പുശാലയിലെ കാളപോലെ
ഉടലിനുള്ളില്‍ അമ്പു തുളഞ്ഞു
വെഞ്ചെരിച്ച മുന്തിരിച്ചാറുന്മാദം
കുഞ്ഞുമാംസത്തെ തുളച്ചു.
പ്രമാണി പ്രമാണങ്ങളെ മറന്നപ്പോൾ
കുഞ്ഞുഭക്ത നോവറിഞ്ഞു.
വിശുദ്ധിയുടെ ബലിപീഠങ്ങളിൽ
അകൃത്യം പെരുകുമ്പോൾ
അനാഥരുടെ കണ്ണീർമഴയിൽ
മാലാഖമാർ തിരികൊളുത്തി!!
Noushad Plamoottil
Not connected : |