കിനാവ്
ചാരത്തുനിന്നെന്നെ ചേർത്തുപിടിക്കുമ്പോൾ-
ചന്ദനത്തിന്ടെ സുഗന്ധം,
ദൂരത്തുനിന്നെന്നെ മാടിവിളിക്കുമ്പോൾ,
കാണാൻ കൊതിക്കുമെന്നുള്ളം.
ആരുനീ ആരുനീ സുന്ദരസ്വപ്നമേ-
മുന്ജന്മം നീയെനിക്കാരോ?
കാലം കഴിഞ്ഞപ്പോൾ വീണ്ടുമിതാ-
എനിക്കന്നത്തെപ്പോലൊരു സ്പർശം.
ആ സുഗന്ധവുമാസാമിപ്യവും,
എൻറെ പതിയുടേതായിരുന്നോ?
എൻറെ കിനാക്കളേ തൊട്ടുണർത്താൻവന്ന,
നിൻറെയാ സൗരഭ്യമായിരുന്നോ?
കൗമാരകാലത്തെ സ്വപ്നങ്ങളിന്നെന്നിൽ,
യാഥാർഥ്യമാവുകയായിരുന്നോ?
പെയ്തൊഴിഞ്ഞ മഴക്കാറുപോലെഞാൻ,
ശാന്തം തലചായ്ച്ചാ മാറിടത്തിൽ.
Not connected : |