ആഴ്ചകൾ
അയാളുടെ പേര് ‘അനന്തൻ’
പിറന്നുവീണതു തിങ്കളാഴ്ച്ച,
ദോഷമകറ്റിയതു ചൊവ്വാഴ്ച്ച,
വേളികഴിച്ചതു ബുധനാഴ്ച്ച,
ആതുരനായതു വ്യാഴാഴ്ച്ച,
ദിവംഗതനായതു വെള്ളിയാഴ്ച്ച,
മറമാടിയത് ശനിയാഴ്ച്ച,
പത്മവിഭൂഷിതനായതു ഞായറാഴ്ച്ച.
ദിവസങ്ങൾനിറയും കലണ്ടറിൻ ആഴ്ച്ചകൾ
സഞ്ചയനമോതുന്നു പൊങ്ങച്ചവാഴ്ച്ചകൾ
അനുസ്മരണം പരേതനു കാണാകാഴ്ച്ചകൾ
ബന്ധങ്ങൾ വായക്കരിയിടുന്ന കെട്ടിക്കാഴ്ച്ചകൾ
ആദ്യവുമന്ത്യവുംകുടികൊള്ളുന്നതൊരാഴ്ച്ചയിലാണ്.
Not connected : |