വഴി കാണിക്കുക - തത്ത്വചിന്തകവിതകള്‍

വഴി കാണിക്കുക 


കളിപ്പുസ്തകത്തിലെമുയല്‍ക്കുട്ടന്
വഴി കാണിച്ചുകൊടുക്കാന്‍
കാട്ടുകുന്നില്‍ നെറുകയിലേയ്ക്ക്
പെന്‍സിലും കൊണ്ടു വന്ന മോള്‍ക്ക്
പേടിയായല്ലോ
വഴി തെറ്റിയല്ലോ
വാതിലടഞ്ഞല്ലോ
ഒരു ഗര്‍ജ്ജനത്തില്‍ തറഞ്ഞ്
കൂട്ടുകാരിക്കിളില്ല്ലാം
ഒറ്റപ്പറപ്പിന്നകന്നല്ലോ
ടീച്ചറന്മാരെല്ലാം വെളുവെളുത്ത്
വടി പിടിച്ച് കല്ലിച്ചല്ലോ
അഛനുമമ്മയും അസ്തമയത്തോളം
ദൂരദൂരത്തായല്ലോ

ഇപ്പോള്‍
മുയല്‍ക്കുട്ടന്‍ അവളുടെ ഉള്ളിലാണ്

പിറ്റേന്നല്ലേ കാഴ്ച
കാമ’റ ക്കണ്ണുകളേ
ആഘോഷിപ്പീ
ചോര വാര്‍ന്നു കിടക്കുന്നുണ്ടവൾ
നിങ്ങളുടെയൊക്കെ കാല്‍ക്കല്‍


up
0
dowm

രചിച്ചത്:
തീയതി:08-02-2012 06:34:36 PM
Added by :D.YESUDAS
വീക്ഷണം:223
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :