മഞ്ഞുതുള്ളി  - മലയാളകവിതകള്‍

മഞ്ഞുതുള്ളി  


ചേലൊത്ത ചെമ്പനീർ പൂവിന്നിതളിൽനി-
ന്നാദ്യകണമിട്റ്റു വീണു ,
പിന്നെത്തുടർച്ചയായ് വീഴാൻ ശ്റാമിക്കുന്ന,
മഞ്ഞിനെ നോക്കിഞാൻ നിന്നു.
കോരിത്തരിച്ചെൻട്ടെയുള്ളം നിനക്കൊപ്പ-
മാമോദം പൂണ്ടങ്ങു നിന്നു,
നിന്നിലെ നിർവൃതിയെൻറെ വികാരത്തെ,
ഏറെത്തഴുകിയുണർത്തി.
പുലർകാല സൂര്യപ്രഭയിൽതിളങ്ങുന്ന,
മഞ്ഞുകണമാം നിന്നാഭരണം,
പൊന്നൊളി വീശിയാ വർണദലങ്ങളെ -
തഴുകിത്തലോടുന്ന നേരം,
മിന്നിത്തിളങ്ങുമാ മണിമുത്തിൻ പുഞ്ചിരി
എന്നെ തരളിതയാക്കീ.
ചെല്ലച്ചെറുകാറ്റിലാടിയിളകുന്ന,
നിൻറ്റെയിളം ശാഖിയൊന്നിൽ
തത്തിക്കളിക്കുന്ന കുരുവിതൻ സഞ്ചയം
നിന്നെ കമനീയയാക്കീ.
എന്നുള്ളിലാമോദം പൂണ്ടോരാവേളയിൽ
എന്നേ മറന്നുപോയേറെനേരം,
ചിത്തമതിണ്ടെ വികാരമാണെപ്പോഴും
ചിന്തയ്ക്കഴകേറെയേകീടുന്നു.


up
0
dowm

രചിച്ചത്:ഷീജ ജയൻ
തീയതി:22-03-2017 01:29:33 PM
Added by :Sheeja J
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me