പരിദേവനങ്ങളിൽ ഒരു വാക്ക്
ഒരു വാക്കു മൊഴിയു സഖി
നിന്നിൽ നിറയുന്ന കോപം നീ ഇന്നുമറക്കു
ഏതോ ചകോരംപോൽ ലോചനങ്ങൾ
നിന്റെ പുഞ്ചിരിതേടി പറക്കെ
തോരാത്ത കോപമാൽ വാടിയ വദനം-
മൽ ഹൃദയത്തിൽ കണ്ണീർ നിറക്കെ
ഏതോ നിശിയുടെ മടിയിൽ ഞാൻ
ഭൂതകാലങ്ങൾ ഓർത്തു മയങ്ങി
പറയാതെ എന്നിൽ പടരുന്ന പ്രണയത്തെ
ഒരു മൗനമാക്കി ഒതുക്കേ
പതിവായി ഞാനെന്റെ പരിദേവനങ്ങളിൽ
നിന്റെയൊരു വാക്കിനായി കാത്തു
ഒടുവിൽ നീ എന്നെ പിരിഞ്ഞു നിൻ
വഴി തേടി ഏകയായി ദൂരേക്ക് പോകെ
ചിറകറ്റു വീഴുന്നു ഏറെ നാൾ ഞാൻ കാത്തസ്വപ്നം
സുചിരം നിൻ കോപമാൽ മുറിവേറ്റു ലോചനം
മഴയായി കണ്ണീരൊഴുക്കി
രുചിരം നിൻ ചികുരം തഴുകുന്ന കാറ്റിന്റെ
നറുമണം എന്നെ പിരിഞ്ഞു
ഖചരം നിൻ നയനത്തിൻ ചകിത ഭാവങ്ങൾ
കനവിനെ കദനത്തിലാഴ്ത്തി
നീലാംബലോളം ചന്തമേറും ത്വൽ നേത്രം
ശോണമായി തീരെ
ശോകത്തിനൊടുവിൽ ഞാൻ താനേ പഴിക്കുന്നു
മൗനത്തിനൊടുവിൽ വിരിഞ്ഞൊരാ വാക്കിനെ
Not connected : |