ജീവൽ പ്രണാമം
വന്ദിപ്പു മാതാവേ സിന്ധു ഗംഗ സരസ്വതിയലിയും മൽ അശ്രുവാൽ നിൻ പാദം തുടക്കുന്നു ഞാൻ ദുഗ്ദമൂട്ടിവളർത്തി നീയെന്നെ ഇന്നും മൽ ഭാരം ചുമക്കുന്ന ജനനി നിൻ മുന്നിൽ പ്രണമിക്കുന്നു ഞാൻ കൊച്ചു കുറുമ്പിനു എണ്ണിയെണ്ണി നീ തന്ന നൊമ്പരം ഇന്നുമൽ ജീവനിൽ മധുരമായി മാറിമൽ സദ്സ്വഭാവത്തിനു ഹേതുവായി നീ മതേ നിന്റെ മുന്നിൽ ഞാൻ കുമ്പിട്ടിടുന്നു താത താവക പാദങ്ങളിൽ എന്റെ ജീവനം തന്നെ അർപ്പിക്കുന്നു ഞാൻ ശാസനം തന്നിലയെങ്കിലും മധുമൊഴിയാലെന്നെ നൽവഴിക്കു നയിച്ചു ത്വൽ ജീവനം എൻമുന്നിൽ നല്ല മാതൃകയായി കാട്ടിത്തന്നു മാതൃദുഗ്ദ്ധതിൻ മാധുരിയോലും അമ്പത്തൊന്നക്ഷരം മമ ജിഹ്വത്തിൽ കനിഞ്ഞു നീ എന്റെ സൗഖ്യ-ദുഃഖം രചിക്കുന്ന കാവ്യമായെന്റെ ഹൃത്തിൽ പതിഞ്ഞു നീ കൈരളി പ്രണമിപ്പു നിന്നെയെൻ വാക്കിനാൽ പ്രണമിച്ചിടുന്നു ദൈവമെന്നു വിളിക്കുന്ന മാമക മനോഹർഷമേ വന്ദിപ്പു ഞാൻ മൽ സ്വച്ഛമായ മനസ്സാൽ നിരന്തരം
Not connected : |