വർണന  - പ്രണയകവിതകള്‍

വർണന  

അമലമാം മുഖകമലവും ഘന മേഘമാം മുടിയിഴകളും വളഞ്ഞ പീലികടിയിലായി സജല നീല മിഴികളും രുചിരം ദന്ത കൗമുദി ഖചരം വാനിൽ തെളിഞ്ഞപോൽ സരോജം വിരിയും സരോജിനി കപോലം പേറും നുണകുഴി അധരങ്ങളോ മകരന്ദം നിറയും ശോണ കുസുമമോ മധുരം നിന്നുടെ ഭാഷണം കുളിർചോരും മന്ദഹാസ്സവും പറയുവാൻ പരിമിതം എന്റെ വാക്കുകൾ ചാരുതെ നിന്നെ വർണ്ണിക്കുവാൻ.


up
0
dowm

രചിച്ചത്:അരുൺ അന്നൂർ
തീയതി:22-03-2017 06:50:17 PM
Added by :Arun Annur
വീക്ഷണം:359
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :