പരിഭവം
ചുണ്ടിൽകുടുങ്ങുംമൗനം തെല്ലൊന്നുനീക്കി നീ വല്ലതുംചൊല്ലിടുക വാക്കൊന്നുചൊല്ലാൻ നിന്റെ അധരമുലരവേ വിണ്ടല മേഘപാളികുള്ളിൽ നിന്നുയരുമിന്ദുപോലെ ഏറെനാൾമൗനമേഘം പേറിയ ചുണ്ടിൽ നിന്നുമുയരും ദന്തമെന്റെ കാരിരുൾ കനവിലെവെട്ടമായി നിറഞ്ഞിടും നിന്മുഖചന്ദ്രബിംബം സ്വായതമാകാനെന്റെ ലോചനംചകോരമായി നോട്ടങ്ങൾനീട്ടിടുന്നു സദ്‌ഗുണേ.. പ്രിയതമേ, തന്വിനീ അരുതിനി ത്വൽ പ്രിയനോടീ കോപം മത്പ്രിയേ അറിയുനീ ത്വൽപ്രിയൻ മൃദുമാനസനെന്ന കാര്യം ഇനിയും അരുതുനിൻ ഘോരമാംപരിഭവം സുന്ദരി ഇന്ദുമുഖി എന്തിനീ കോപം സഖി കോപിപ്പതെന്നിലതു,സത്യമാണെങ്കിൽ ശിക്ഷിക്കു യഥേച്ഛം നീ നിൻനഖ്‌ആഗ്രങ്ങളെയ്ത് ഹൃത്തിനെ പിളർന്നിടു കോമളദന്തളാൽചുണ്ടിന്റെദ്രംഷ്ടിക്കു നീ കോപത്തിൻശാന്തിയോളം ദേഹതിൽമുറിവേൽപ്പിക്കു വേദനയലുളിൽനിൻ സ്പര്ശനപുളകങ്ങൾ സദ്‌ഗുണേ.. പ്രിയതമേ, തന്വിനീ അരുതിനി ത്വൽ പ്രിയനോടീ കോപം മത്പ്രിയേ അറിയുനീ ത്വൽപ്രിയൻ മൃദുമാനസനെന്ന കാര്യം ഇനിയും അരുതുനിൻ ഘോരമാംപരിഭവം എൻജീവ ഭൂഷണം നീ മാമകമാനസം നീ എന്റെതാം ഭവസാഗരരത്നവും നീ പ്രാർത്ഥിച്ചു പ്രിയേ ഞാൻ മാന്മഥാർഥം നിൻ പ്രണനിൽ അലിയാനായി സദ്‌ഗുണേ.. പ്രിയതമേ, തന്വിനീ അരുതിനി ത്വൽ പ്രിയനോടീ കോപം മത്പ്രിയേ അറിയുനീ ത്വൽപ്രിയൻ മൃദുമാനസനെന്ന കാര്യം ഇനിയും അരുതുനിൻ ഘോരമാംപരിഭവം നീലാംബൽമൊട്ടാനേത്രം ശോണമാംപത്മമായി എങ്കിലുംഗഞ്ജനമാം നേത്രമെൻ നേർക്കുനീട്ടു മന്മഥ പുഷ്പ്പഭാണം പോലെ നിൻ ഓരോ നോക്കുംഹൃത്തിൽപതിക്കട്ടെ സദ്‌ഗുണേ.. പ്രിയതമേ, തന്വിനീ അരുതിനി ത്വൽ പ്രിയനോടീ കോപം മത്പ്രിയേ അറിയുനീ ത്വൽപ്രിയൻ മൃദുമാനസനെന്ന കാര്യം ഇനിയും അരുതുനിൻ ഘോരമാംപരിഭവം ത്വൽപാദമാതളിരില മൽശിരസ്സിൽമന്ദം പതിച്ചാലും ഇലില്ല വേദനയോ നിൻ മുന്നിൽ താണിടുന്ന ആത്മ സങ്കർശമോ ആനന്ദം നിന്റെ സ്പർശം വിരഹകാരിരുളിൽ സദ്‌ഗുണേ.. പ്രിയതമേ, തന്വിനീ അരുതിനി ത്വൽ പ്രിയനോടീ കോപം മത്പ്രിയേ അറിയുനീ ത്വൽപ്രിയൻ മൃദുമാനസനെന്ന കാര്യം ഇനിയും അരുതുനിൻ ഘോരമാംപരിഭവം
Not connected : |