പിറവി
പുലരി പിറ,ന്നിരവിൽ നിന്നും
വളർന്നു പകലായി പടർന്നുച്ചയായി
വർദ്ധക്യത്തിൻ പടിവാതിലാം സായനമായി
ഒടുങ്ങി ഇരുളായി
വീണ്ടുംജനിച്ചു പകലായി ഇരവായി മറഞ്ഞു രവി ദൂരെ
പുലരിക്കുതുല്യമായി സായന,മെന്നപോൽ
ബാല്യവും വർദ്ധക്യവും തുല്യമോ
പിറവിയും മരണവും തതുല്യമോ
നിയതി മാറ്റുവാൻ പറ്റാത്ത സത്യമാണോ
നീരധിയിൽ തിരകൾപോലെ ഇരമ്പുന്ന നൊമ്പരം ആനന്ദത്തിൽനിന്നും ജനിച്ചതോ
ആവർത്തനം ഈ ജീവനം
ചക്രമായി കറങ്ങുന്ന കാലം പോൽ
Not connected : |