പ്രണയം............പിന്നെയും   - മലയാളകവിതകള്‍

പ്രണയം............പിന്നെയും  

മുളച്ചു തുടങ്ങിയതെപ്പോഴെന്നറിയില്ല
അതാരും കണ്ടതുമില്ല
തഴച്ചുവളർന്നതെപ്പോഴെന്നറിയില്ല
അതാരും ശ്രദ്ധിച്ചുമില്ല
പൂത്തുലഞ്ഞതുംഎപ്പോഴെന്നറിയില്ല
അതാരും പറഞ്ഞതുമില്ല
കായ്കനികൾ പഴുത്തു തുടുത്തു
നറുമണമെങ്ങും കുളിരേകി
അന്നത് എല്ലാരുമറിഞ്ഞു....
തൊട്ടും തലോടിയും പിന്നെ കശാപ്പു ചെയ്തും
മാധുര്യമെല്ലാരും നുകർന്നെടുത്തു
അവസാനം ..........................
ആർക്കും വേണ്ടാത്തൊരു ചാണ്ടിയായ -
വിത്തവരെങ്ങോ വലിച്ചെറിഞ്ഞു
പ്രണയം പിന്നെയും മുളപൊട്ടി ................
up
0
dowm

രചിച്ചത്:രമേശ് ബാബു
തീയതി:30-03-2017 11:19:30 AM
Added by :Ramesh Babu
വീക്ഷണം:234
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :