നീ വരുവോളം ..... - തത്ത്വചിന്തകവിതകള്‍

നീ വരുവോളം ..... 

നീ വരുവോളമെൻ ജാലക വാതിലിൽ..മെല്ലെ
മുഖം ചേർത്തു കാത്തു നിൽക്കാം
നീ വരുവോളമെന്നുമ്മറക്കോലായിൽ..മെല്ലെ
മിഴിനീട്ടി ഓർത്തു നിൽക്കാം....
ഇന്നലെ വീണ മഴത്തുള്ളിയെന്തിനായ്
ഇന്നത്തെ സൂര്യനെ കാത്തു നിൽപ്പൂ..
ഇന്നലെ മൂളിയ പ്രണയാർദ്ര ഗാനങ്ങൾ
ഇന്നും മനസ്സിൽ തുടിച്ചു നിൽപ്പൂ...


ഏതോ വയൽപ്പക്ഷി പാടിയ പല്ലവി
കേട്ടുണർന്നെത്തിയ തെന്നൽ...
ഏതോ ചില്ലയിൽ അനുപല്ലവിക്കായി
കാതോർത്തനങ്ങാതെ നിൽപ്പൂ...

നീ വരുവോളമെൻ ജാലകവാതിലിൽ..മെല്ലെ
മുഖം ചേർത്തു കാത്തു നിൽക്കാം...
നീ വരുവോളമെന്നുമ്മറക്കോലായിൽ..മെല്ലെ
മിഴി നീട്ടി ഓർത്തു നിൽക്കാം.....


up
0
dowm

രചിച്ചത്:
തീയതി:30-03-2017 02:30:43 PM
Added by :Poornimahari
വീക്ഷണം:338
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :