എന്റെ ഷാക്കിറ
ആകാശനീലിമ മിഴികളിൽ എഴുതും അനുപമ സൗന്ദര്യമേയെൻ സഖി നീ..
എന്നെ അറിയാത്ത എന്നെ കാണാത്ത
വർണ്ണചിത്രശലഭമേ നീ..!!
കവിളിണയിൽ നാണത്തിൻ തേൻ തുള്ളിയായ്, മനസ്സിലും മോഹത്തിൻ പൊൻതാളമായ്, ചിത്രശലഭമായ് പൊഴിഞ്ഞൊരീ ആർദ്രമാം കിനാക്കളിൽ..
എന്തിനോ ഒരുമാത്ര കാതോർത്തു നിന്നുഞാൻ...!!
നാണിച്ചു നിൻ കവിളിൽ വിരിഞ്ഞ ആ നുണക്കുഴി, ഞാനെന്നുമോർത്തോർത്തു രസിക്കാറുണ്ടായിരുന്നു...
രോമാഞ്ചമിളകും നിൻ ഹേമാംഗകങ്ങളും,
നാണം നിറഞ്ഞ നിൻ മിഴിയിണകളും, നിൻ കവിളിൽ വിരിഞ്ഞ നറുപുഞ്ചിരിയും, എൻ മനസ്സിൽ ഒരു കുളിർ കാറ്റായ് തലോടി പ്രിയസഖി നിന്നോർമ്മകൾ..!!
നീ വരും വഴികളിൽ നിന്നെയും ഓർത്തുഞാൻ എന്നും പതിവായി കാത്തിരുന്നു..!
എൻ കിനാവിൽ നിന്നോട് ഞാനോതിയ രഹസ്യങ്ങളാരോടുമരുളരുതെയെൻ പ്രിയ സഖി, നീ...
ആകാശനീലിമ മിഴികളിൽ എഴുതും അനുപമ സൗന്ദര്യമേ നീയെൻ സഖി..
രചന: വൈക്കത്ത് സുഹാസ്
Not connected : |