പ്രണയത്തോണിയിൽ ഒരു യാത്ര
വരൂ സഖി, നമുക്കീ തോണിയിലൊന്നു
യാത്ര പോയിടാം….
കൊതുമ്പു വള്ളങ്ങൾ കുഞ്ഞോളങ്ങളെ
മുറിച്ചു പോകുന്നത് കാണാൻ എന്ത് ഭംഗിയാണല്ലേ?
അകലെ കാർമേഘങ്ങൾ ഗഗനവീഥിയിൽ ഒഴുകുംപോലെ….
ആർത്തിരുമ്പുന്ന ജലരാശി പോലെ അല്ല എൻ മാനസം....
ശാന്തമായൊഴുകുന്ന നദി പോലെയാണ്…..
അറിയുന്നുവോ നീ?
ഓളങ്ങളിൽ കുതിക്കുന്ന വർണ്ണമത്സ്യങ്ങൾക്കു
എന്ത് ഭംഗിയാണല്ലേ?
കിനാക്കൾ വിരിയുന്ന നിൻമിഴികൾ പോലെ
നിനക്കതറിയുമോ?
സ്നേഹത്തിന് ജലധാരയിൽ നീന്തുവാൻ ഒരു മോഹം....
പ്രണയത്തിന് മാധുര്യം അനുഭവിച്ചീടുവാനായി
നിൻ നീര്മിഴിയിണയിൽ നോക്കിയിരുന്നാൽ മതി
നിനക്കതറിയുമോ?
ആദിത്യകിരണങ്ങൾ കുഞ്ഞോളങ്ങളെ പുൽകുന്നത്
കാണുവാൻ എന്ത് ഭംഗിയാണല്ലേ?
മിന്നി തിളങ്ങുന്ന നിൻ കവിൾത്തടങ്ങൾപോലെ…
നിനക്കതറിയുമോ?
ഇളം കാറ്റിനീണമായി മൊഴിയുമോ ഒരു സ്നേഹഗാനം?
നിൻ അധരങ്ങൾ മൊഴിയും സ്വരരാഗശ്രുതികൾ
കേൾക്കുവാൻ തുടിക്കുന്നു എൻമാനസം…..
പ്രണയനിര്ഭരമാം ഈ യാത്രയിൽ എൻ മനം
പെരുമ്പറകൊട്ടുന്നു….
തുലാവര്ഷമേഘങ്ങൾ പെയ്തിറങ്ങുന്ന പോലെ.....
അറിയുന്നുവോ നീ?
കൊതുമ്പു വള്ളങ്ങൾ കുഞ്ഞോളങ്ങളെ
മുറിച്ചു പോകുന്നത് കാണാൻ എന്ത് ഭംഗിയാണല്ലേ?
അകലെ കാർമേഘങ്ങൾ ഗഗനവീഥിയിൽ ഒഴുകുംപോലെ….
Not connected : |