ജീവിതയാത്ര  - തത്ത്വചിന്തകവിതകള്‍

ജീവിതയാത്ര  

ദിശയേതെന്നറിയാതെ നമ്മളെന്നും ദിശതേടിയോടുന്നു ജീവിതത്തിൽ.!
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
എന്നും പതിവുപോലസ്‌തമിക്കും..
എങ്കിലും, മനുഷ്യാ നീ മാത്രമെന്തേ ദിശയില്ലാതോടുന്നു..!!
ദിശ ഏതെന്നറിയാതെ ആരോരുമില്ലാതെ,
എല്ലാ മനുഷ്യരും
ഏതോ ദിശയിലേക്യാത്രയാകും..!
കണ്ണീരൊഴുക്കും മനുഷ്യർ രണ്ടുനാൾ,
ഒന്നും പറയാതെ ആരെയും കാണാതെ
വീട്ടിൽ കിടക്കും പിന്നൊരുനാൾ!!
ഇഷ്ടപ്പെടുന്നവർ, കൂടപ്പിറപ്പുകൾ
കൊണ്ടുനടക്കും ആ ഓർമ്മ ഇത്തിരിനാൾ..!
എത്ര മനുഷ്യരീ ഭൂമിയിലുണ്ടായിട്ടും
തുടക്കവും ഒടുക്കവും തനിച്ചായിടും!
ഇത്തിരിനേരമൊരിത്തിരി യാത്ര
ദുരിത, സന്തോഷങ്ങൾ, ഓർമ്മക്കുറിപ്പുകൾ
നിശ്‌ചയമില്ലാത്ത ഈ ജീവിതയാത്ര..!!
മണ്ണിൽ ജനിച്ചവൻ മണ്ണായി തീരുന്നു
ഓർമ്മകളോ ഒരു കണ്ണാടിക്കൂട്ടിലും!
എവിടേക്കു പോയാലും എവിടെയൊളിച്ചാലും
തേടിപ്പിടിച്ചെത്തും കൊണ്ടുപോകാൻ..
മതീ ഇതിൽ ജീവിതം മതിൽ കെട്ടി നിന്നുനാം, വെറും ആറടിമണ്ണിലലിഞ്ഞുചേരാൻ..
കഷ്ട്ടം! വെറും ആറടിമണ്ണിലലിഞ്ഞുചേരാൻ..!!!

രചന: വൈക്കത്ത് സുഹാസ്


up
0
dowm

രചിച്ചത്:വൈക്കത്തു സുഹാസ്
തീയതി:03-04-2017 02:11:48 AM
Added by :Vaikkath Suhas
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :