ഇന്ന് നിൻ ജന്മദിനത്തിൽ - പ്രണയകവിതകള്‍

ഇന്ന് നിൻ ജന്മദിനത്തിൽ 

ഇന്ന് നിൻ ജന്മദിനത്തിൽ
എന്ത് ഞാൻ, നിനക്ക്
സമ്മാനമായി നൽകിടേണ്ടു?

ജന്മദിനങ്ങൾ ഒത്തിരി വന്നുപോയിട്ടും
വിലപെട്ടതൊന്നും ആഗ്രഹിച്ചീടാതെ നീ
കാന്തനെന് പ്രാണനാണെ
അതിൽ കവിഞ്ഞു ഒന്നും വേണ്ടതില്ലനെനിക്ക്
പതിതൻ സ്നേഹമാണെനിക്കു ശ്രേഷ്ഠം ….
എന്ന് ചൊല്ലീടിനാൽ മന്ദഹാസത്തോടെ

ലളിതമായ ജീവിതവും, ഉന്നതമായ ചിന്തകളുമെന്ന
രാഷ്ട്രപിതാവിന് സിദ്ധാന്തം പകർത്തുന്നു
നമ്മൾ ജീവിതയാത്രയിൽ…..
സതൃത്തിന് പൊരുള് തേടിയുളള യാത്രയിൽ
കാലിടറാതെ മുന്നേറാം നമ്മുക്കൊന്നായി ഈ ഭൂമിയിൽ….

സ്നേഹത്തിന് മൈഥുനം ആവോളമെനിക്കേകിയ
പത്നിയല്ലയോ നീ!
അർഹിക്കുന്നു നീ എൻ സ്നേഹവാത്സല്യങ്ങൾ എപ്പോഴും
നിൻ ഹൃത്തിന് സൗന്ദര്യം അറിയുന്ന കാന്തനല്ലോ ഞാൻ!
നൽകീടാം സഖി നിനക്കായി ശ്രേഷ്ഠമായി എന്തുമേ….

അമുല്യമായതു നീ മാത്രമാണെന്നറിയുന്ന
എൻ മനസിന്റെ സന്തുഷ്ടി
ഈ പാരിതോഷികത്തിൽ മാത്രം തീരുന്നതല്ലല്ലോ?

പത്നിയെ പ്രാണനായി കാണുന്ന കാന്തൻ ഞാൻ
എനിക്കേകിയാലും ഈ സുദിനത്തിൽ
നിൻ നിലാവ് പൊഴിയും മന്ദഹാസവും
നിഷ്കളങ്കമാം സ്നേഹവാത്സല്യങ്ങളും…..
നീയെൻ ജീവിതസഖിയായി വന്നതിൽ
കൃതാര്ത്ഥനാണ് ഇന്നു ഞാൻ.

ഇന്ന് നിൻ ജന്മദിനത്തിൽ
എന്ത് ഞാൻ, നിനക്ക്
സമ്മാനമായി നൽകിടേണ്ടു?


up
0
dowm

രചിച്ചത്:രാജേന്ദ്രൻ
തീയതി:03-04-2017 02:12:16 PM
Added by :RAJENDRAN
വീക്ഷണം:359
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :