ഒരു പ്രണയനൊമ്പരം
ഓർക്കുമോ നീയെന്നെ ഒരിക്കലെങ്കിലും
അതോ ഓർമ്മകൾ മാത്രമായ് ജീവിക്കണോ..
എഴുതുവാൻ മറന്ന എൻ പുസ്തകത്താളിലെ,
ഒരു ചെറു മയിൽപ്പീലി മാത്രമായ് നീ..!
എത്ര വേണമെങ്കിലും കാത്തിരിക്കാം ഞാൻ,
വരുമോ നീ ഒരുനാളെങ്കിലും,
എന്റെത് മാത്രമായ്...!!
ശ്രമിച്ചു മറക്കുവാൻ നിന്നെയൊരുപാട്
ചിരിച്ചു നടന്നു എൻ മനസ്സ് കേഴുബൊഴും..
ഓർമ്മകളായ് മാത്രം ജീവിക്കുനിന്നവൾ
മറക്കുവാൻ കഴിയാതെ എന്മനസ്സിൽ..!
നിൻ മിഴികളിൽ കണ്ടുഞ്ഞാൻ എന്നോട് പറയാതെ,
മനസ്സിൽ ഒളിപ്പിച്ച ആ രഹസ്യം!
പുഴയിലിറങ്ങി ഞാൻ ആംബൽ പറിച്ചു..
തോർത്തുമുണ്ടിട്ട് പരൽ മീനെപ്പിടിച്ചു..
നിൻ പുഞ്ചിരിയൊന്നു വിടർന്നു കാണാൻ..!
ചൊല്ലുനീയെൻ സഖി ഇനിയെന്തു ചെയ്യണം?
നിൻ മധുരമാം മന്ദസ്‌മിതം കാണുവാൻ..!!
അറിയില്ലെനിക്കിന്നും ഒരുപാട് നിന്നെഞാൻ
അറിയാതെ മോഹിച്ച പ്രണയകാലം..
അകലെയാണെങ്കിലും നിന്നോർമ്മയിന്നൊരു
കുളിർകാറ്റായ് വന്നു തലോടിയപ്പോൾ
ഒന്ന് പിണങ്ങുവാൻ ആ മനസ്സൊന്നറിയുവാൻ
എന്നോർമ്മകളിലെപ്പോഴോ തോന്നിയൊരിഷ്ടം..!
ഞാനോർത്തിരുന്നു ആ അരുവിതൻ തീരത്ത്
ചെറുചിരിയിലൊതുങ്ങുന്ന ആ നൊമ്പരങ്ങൾ..
അറിയാതോർത്തുപോയെന്നോർമ്മകളൊക്കെയും..
തരളമാമെൻമിഴികളിലൂടൂർന്നിറങ്ങി..!!
രചന: വൈക്കത്ത് സുഹാസ്
Not connected : |