ഒരു തുള്ളി വിലാപം
ഞാനൊരു
മഴ തുള്ളിയായി
അനേക ദുർഘട
പാതകൾ താണ്ടി
പരിണമിച്ചിങ്ങനെ
മാനത്തെത്തി
വേദനകളിങ്ങനെ
ഏറ്റുവാങ്ങി
യാത്രകളെനിക്ക്
യാതനകളായ്
പെയ്തിറങ്ങാൻ
വെമ്പിയെന്നാൽ
കടമ്പകളേറെ
തടകളായ്
ദാഹനീരാകാൻ
മോഹിച്ചു ഞാൻ
ദാഹിച്ചു വലഞ്ഞ
ജീവജാലങ്ങൾക്ക്
ഭൂമിയെ പുൽകാൻ
കൊതിച്ചു ഞാൻ
കനലുകൾ
കഷ്ടതകളേറെയാക്കി
ദുഷ്ട മനുഷ്യ
ചെയ്തികളാൽ
കഷ്ടതകളിങ്ങനെ
സഹിച്ചു ഞാൻ
ജീവന്റെ രക്ഷക്കായ്
വന്നിടാം ഞാൻ
നിർത്തിടൂ ദുഷ്ടരെ
ഈ താണ്ഡവങ്ങൾ
Not connected : |