MOHAVRUKSHAM
കുരുവോന്നെടുത്തു ഞാന്‍ നാട്ടു മോഹത്തിന്‍ മണ്ണില്‍
തരുവായ് വളരുമാ കുരുവെന്ന പ്രതീക്ഷയില്‍
മെല്ലെനെ പൊടിച്ചത് ചെടിയായി വളര്‍ന്നത്
വരുംകാലത്തില്‍ പക്ഷെ പലര്‍ക്കും തണലേകാന്‍
കാലത്തെ എഴുന്നേറ്റാല്‍ ചെടിതന്‍ ചോട്ടിലെത്തി
കുശലം ചോദിച്ചാലെ എനിക്ക് സുഖമുള്ളൂ
കാലങ്ങള്‍ പറന്നുപോയി ചെടിയൊരു മരമായി
ശാഖകള്‍ വിരിച്ചത് രാജനായി വിരാജിച്ചു
പക്ഷികള്‍ ചേക്കേറിയ വൃക്ഷത്തിന്‍ കഷത്തിന്മേല്‍
കൂടുകള്‍ കൂട്ടി പിഞ്ചു മക്കളെ വിരിയിച്ചു
വാവലും, കുരുവിയും, അണ്ണാനും മൈനയും
മരത്തിന്‍ ഫലം തിന്നുല്ലസിച്ചനന്ദിച്ചു
പക്ഷങ്ങള്‍ പലവയും പോയ് മറഞ്ഞു ഒരുനാളില്‍
വൃക്ഷത്തിന്‍ ശാഖകുളോ കരിഞ്ഞു കാണപ്പെട്ടു
സന്തപ്ത ചിത്തനായി ചിന്തിച്ചു സംശയിച്ചു
പങ്കിലമായ വളമെങ്ങാനും ചേര്‍ത്തുപോയോ?
ആകുല മനസ്കനായ് വൃക്ഷത്തെ സ്പര്‍ശിച്ചപ്പോള്‍
കണ്ണുകള്‍ നിറഞ്ഞയ്യോ മേല്‍പ്പോട്ടു നോക്കിപ്പോയി
അങ്കികള്‍ ചാര്ത്തിനിന്നു ലസിച്ച മരമിന്നു
ലങ്ക പോല്‍ കരിഞ്ഞു പോയ് മാനവ സ്വപ്നം പോലെ !!!!!!!!
മഴുക്കാര്‍ വരുമിന്നു കടക്കല്‍ കത്തി വെക്കാന്‍
മറിഞ്ഞു വീഴുംപോളാ മരമോ ഞാനോ കേഴ്വൂ
കഴയായ് മുറിഞ്ഞത് വിറകായ് എരിയേണം
എന്നത് മാത്രമല്ലേ ഈ ലോക നിയതി താന്‍ ?
മാനവ ജീവിതവും ഒരു വെറും മോഹ വൃക്ഷം
ഉലകമേ നേടിയാലും പോകേണം ചിത തന്നില്‍
നിന്നിടം ശൂന്യമാകും രേഖകള്‍ ശേഷിക്കില്ല
സല്കൃതി ചെയ്തീടിലോ എല്ലോരും പ്രകീര്ത്തിക്കും!!!
Not connected : |