മറവികള്‍
ചുരുട്ടിയിട്ട കനവുകളില്‍ ചില മറവികള്‍
ചുരണ്ടിയെടുക്കട്ടെ.
പണിയൊഴിഞ്ഞ ചില സന്ധ്യകളില്‍
മനസ്സുകിനാവുകാണാന്‍ കിടക്കുമ്പോള്‍
കൂട്ടിരിപ്പിന്റെ സൗകുമാര്യം നുകര്‍ന്നരികില്‍
ഞാനിരിക്കുന്നു.
ജാലകത്തിന്‍ മിഴിച്ചിന്തുകള്‍ക്കപ്പുറം
കോടമഞ്ഞിലുറഞ്ഞ കിനാവുകള്‍.
സുദീര്‍ഘമാം പ്രണയം തകര്‍ന്നോരു നിലവിളിയായ്
ചില വാക്കുകള്‍.
മുറിവുപറ്റിയ കയ്യിലേക്കൊരു മരുന്നു പിഴിഞ്ഞപോല്‍
ഹൃദയ ഭിത്തികള്‍ നീറ്റുന്ന വേദന.
മരണത്തിന്‍ മഹോന്നതങ്ങളാം മൊഴികള്‍ കേട്ടൊരു വേള
വഴി തേടിയലഞ്ഞതും തിരിഞ്ഞു നടന്നതും
ഇവിടമെല്ലാം വെറും നെരിപ്പോടനാക്രോശിച്ച്
പുതുവഴി തേടി നടന്നതിന്‍ സ്വരം.
ചിതറി വീഴും മറവികള്‍, ഓര്‍മ്മപുസ്തകം തുറക്കുമ്പോള്‍
മറവിതന്നെ ശരിയെന്നു തിരിച്ചറിവിന്റെ പുസ്തകം.
Not connected : |