ഭ്രാന്ത്. - തത്ത്വചിന്തകവിതകള്‍

ഭ്രാന്ത്. 

ആദ്യമാദ്യം
ഉറക്കം നഷ്ടപെടുമ്പോളായിരുന്നു
എനിക്ക് ഭ്രാന്ത്.
അമ്മ അമ്മിഞ്ഞാതരാതെ
തുണിയലക്കിനുപോയപ്പോഴും
അരിവാര്‍ത്ത് അച്ഛനെ വിളിച്ചപ്പോഴും ഇതാവര്‍ത്തിച്ചു.ടീച്ചര്‍ ഹോംവര്‍ക്ക് ചെയ്യാന്‍ തരുമ്പോള്‍
എനിക്കു ഭ്രാന്തായിരുന്നു.
ടീച്ചര്‍ ഉത്തരങ്ങള്‍ ചോദിക്കുമ്പോഴും
പരീക്ഷാ‍പേപ്പര്‍ കാണിക്കുമ്പോഴും ഇതാവര്‍ത്തിച്ചു.
അടുത്ത ബഞ്ചിലെ രാധിക ഇഗ്ലീഷിനു ജയിച്ചെന്നറിഞ്ഞപ്പോള്‍
എനിക്കു ഭ്രാന്താവുമെന്നു തോന്നി
ഞാന്‍ തോറ്റെന്നറിഞ്ഞപൊഴും അങ്ങനെ തന്നെ.അമ്മയുമച്ഛനും കല്യാണം കഴിക്കാന്‍ പറഞ്ഞപ്പഴും അങ്ങനെ തന്നെ.
ഭാര്യയെ കണ്ടപ്പോള്‍ മറ്റൊരു ഭ്രാന്ത്
ഭാര്യ യെ പ്രസവിത്തിനു കയറ്റിയപ്പോള്‍
ഭ്രാന്തൽ‌പ്പം കുറഞ്ഞു.
കുട്ടികള്‍ രണ്ടായപ്പോള്‍ ഏകദേശം നന്നായ് മാറി.
ഭാര്യകുട്ടികളെയും കൂട്ടി അവളുടെ വീട്ടിലേക്ക്
പോയപ്പോള്‍ ഭ്രാന്തു നന്നായ് മാറി.
ഇപ്പോള്‍ ഭ്രാന്തെന്നു കേട്ടാലെ ഭ്രാന്താകും.


up
0
dowm

രചിച്ചത്:HANISHLAL
തീയതി:20-02-2012 07:27:06 PM
Added by :hanishlal
വീക്ഷണം:345
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :