nashtta pranayam
പരിസരം മറന്നു നിന്‍ പാണി ഞാന്‍ ഗ്രഹിച്ചതും
വിടുവിച്ചോടും നിന്‍ വളകള്‍ ഉടഞ്ഞതും
കാലമായ് ചൊല്ലിടാത്ത പ്രണയം ചുണ്ടതെത്തി
സോറി യായി വാക്കുകളും ഉടഞ്ഞങ്ങുതിര്‍ന്നതും
കണ്‍ കോണില്‍ ചിരിയോടെ ഒട്ടാകെ ഉലഞ്ഞു നീ
ദാവണി ശരിയാക്കി മെല്ലവേ ഓടീടുംപോള്‍
കാലിലെ കൊലുസ്സുകള്‍ കൊഞ്ഞനം കുത്തി എന്നെ
ത്രാണി യില്ലാത്ത യെന്റെ പ്രണയ പ്രകാശനം
പ്രിയ നീ യില്ല എങ്കില്‍ ജീവിതം യില്ല എന്ന്
പല നാള്‍ പുലമ്പി ഞാന്‍ നിന്നുടെ കര്നമാതില്‍
എത്രയോ ഋതുക്കള്‍ ഇന്നെത്രയോ ആഷടങ്ങള്‍
പെയ്തോഴിയതോരെന്റെ തപ്ത നേത്ര ദ്വയങ്ങള്‍
കാലൊച്ച കേള്‍ക്കില്ല യെന്നറി യാമെന്നകിലും
ശ്രവണ പുടങ്ങളിന്നു എന്തിനോ വെമ്പീടുന്നു
ഇന്ന് നീ എവിടെ യെന്നറി യില്ലെന്നകിലും
മംഗളം നേര്ന്നിടുന്നു സഖി യെന്‍ മംഗളങ്ങള്‍
Not connected : |