കയ്യേറ്റം - തത്ത്വചിന്തകവിതകള്‍

കയ്യേറ്റം 

നാലുസെന്റ് കയ്യേറിയവൻ കുറ്റക്കാരൻ
നാലായിരം സെന്റ്‌ കയ്യേറിയവൻ
നാട്ടറിയുന്നപ്രമാണിയൊരു പുണ്യവാളൻ!
ലാഭവും ലാഭത്തിന്റെ വീതവും
നേതാവിന്റെ പോക്കറ്റിൽ.
പണ്ടുകയ്യേറിയവരെല്ലാം നീതിമാന്മാർ
പട്ടയം കിട്ടിയല്ലോ , കര്ഷകപ്രമാണികളായില്ലേ.
പണ്ട് അമേരിക്കയിലും അങ്ങനെയായിരുന്നു.
വലിയകയ്യേറ്റക്കാർ ഉടമസ്ഥനായി അധികാരിയായി
അമേരിക്കയിലും ജനാധിപത്യം
കുടിയേറ്റരാജ്യത്തു കുടി കയറ്റക്കാർ വരേണ്ടതില്ല.
ഭാരതമൊരു ജനാധിപത്യം
കേരളമൊരു ജനാതിപത്യം
മൂന്നാറിനെ രക്ഷിക്കാൻ കയ്യേറ്റ മുതലാളിമാരെ
ഇറക്കിവിടാൻ ആരെങ്കിലുംകൈ,പോക്കുമോ?
പൊക്കിയാൽത്തന്നെയും വിലക്കാൻ കോടതിയും.
ഭരണകൂടവും ഭരണഘടനയും തുണയാകില്ലേ?
മതമെന്ന വിശുദ്ധവസ്ത്രം നാടകം കളിക്കില്ലേ?


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:15-04-2017 10:11:02 AM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :