ജനനം മുതൽ മരണം വരെ
മൗനം പോലും വാചാലമാകുന്ന ചോദ്യങ്ങൾക്കു തെളിയിക്കാനാവുമോ എന്താണ് സൗഹൃദമെന്നു? അവ ഏത്രെത്തോളം പ്രകാശിക്കുന്നു എന്ന്? കയ്യൊപ്പു പുസ്തകം തുറന്നപ്പോൾ ശ്വാസത്തെക്കാൾ വേഗത്തിലായിരുന്നു സ്മരണകൾ ഓടിയെത്തിയത്.... ഓർത്തു ഞാനാ ഋതുക്കളിലെവേനൽ മഴയെ,
മേഘങ്ങളാൽ കറുക്കുന്ന മാനം
വഴി വീഥിയിലെ അരണ്ട ശബ്ദം
മണ്ണിന്റെ മാറിലെ പുതു മണം
മഴത്തുള്ളികളിൽ നിന്നടർന്നു വീണ സ്പർശം......
ഗതാകാല സ്മരണകൾ പോയ്മറഞ്ഞു,
ഋതുക്കളിൽ വീശിയ കാറ്റും നിലച്ചു , വീണ്ടും പുതുമഴയിൽ ചൊരിഞ്ഞ മണ്ണിന്റെ ഗന്ധം എന്നിലാത്മ ഹർഷം തീർത്തു. പക്ഷെ ഒരു മോഹ ഹേമന്ദം പടിയിറങ്ങി...
വൈകി പോയ വസന്തം ഒരു തെന്നലായ് തഴുകി... കൊഴിഞ്ഞൊരജ്ഞാത സൗഹൃദം മാത്രമെൻ കണ്ണിലെ ആഴങ്ങളിൽ തെളിയുന്നു.. പറയാൻ ബാക്കിവെച്ച മലർവനിയെ വിട്ട് ഞാനുമെൻ സ്വപ്നങ്ങളും യാത്രയായ്... കൂരിരുട്ടിലെ മൺചിരാതിൽ തെളിഞ്ഞ "ജനന മരണ വര്ഷം " അത്രെയുമായിരുന്നു സൗഹൃദം.
Not connected : |