കാവലാൾ
കാവലാൾ
ഒരിക്കലും മറക്കില്ലെൻ വീട്ടിലന്നൊരു ദിനം
വിരുന്നിന്നെത്തിയതാം എൻ പ്രിയ നായ്ക്കുട്ടിയെ
ഉടുക്കാൻ കൊടുത്തില്ല പുതക്കാൻ കൊടുത്തില്ല
കൊടുത്തതൊരു നേരം ഉണ്ണുവാൻ ചോറു മാത്രം
അന്നുതൊട്ടിന്നു വരെ എന്നുടെ വരാന്തയിൽ
തൊടിയിൽ എന്നുമൊരു കാവലായ് കിടക്കുന്നു
എന്റെ കുട്ടികൾക്കെന്നും തോഴനായ് മരുവുന്നു
എൻ പ്രിയതമക്കെന്നും കാവലാളാകുന്നവൻ
അവൾ രാവിലെ ജോലിക്കായി വീടിറങ്ങുമ്പോൾ
ബസ് സ്റ്റോപ്പു വരെ മുടങ്ങാതവൻ പിൻചെല്ലുന്നു
വരുന്ന നേരം നോക്കി ബസ് സ്റ്റോപ്പുവരെ ചെന്നു
വീടെത്തും വരെ മുമ്പിൽ നടന്നു നീങ്ങീടുന്നു
എത്രമേൽ വാരിക്കോരി കൊടുത്തിലും മർത്യർ
നന്ദി പോലുമില്ലാതെ തിരിഞ്ഞു കുത്തീടുന്നു
ഉണ്ടചോറിൻ കൂലിയായ് ജീവനെ ത്യജിക്കുന്ന
നായയാണെന്നും നമ്മെക്കാത്തിടും പ്രിയ തോഴൻ!
കണ്ണടച്ചൊരു ജീവിവർഗത്തെ പഴിക്കേണ്ട
മർത്യ വർഗത്തെയൊഴിച്ചെല്ലാവർഗ്ഗവും വന്ദ്യം.
Not connected : |