ഒലിച്ചുപോയവർ. - തത്ത്വചിന്തകവിതകള്‍

ഒലിച്ചുപോയവർ. 

ആഴക്കടലിൽ നിന്നും
തിരയോരോന്നിരമ്പി
കരക്കടിഞ്ഞും പതഞ്ഞും
കാലിന്നടിയിലെ പൂഴി
വലിച്ചെടുത്തു മടങ്ങും.
ഒടുവിൽ പിടിച്ചുനില്കുമ്പോൾ
കുഴിഞ്ഞു തരിമണലടിഞ്ഞു കൂടി
കാലെടുക്കാൻ വയ്യാതെ.

ഭയമുണ്ടോരോ മനസ്സിലും
ആഴക്കടലിൽ നിന്നുള്ള
തിരയുടെ ഉയരം ശക്തികൂട്ടും
അന്ത്യത്തിനായ് വരുന്ന കാട്ടാനയെ പോലെ.
കാവൽക്കാരനെ മറന്നു
പിന്നെയും കടലിലേക്കിറങ്ങുമ്പോൾ.
ഓർത്തുപോയി ഇന്നലത്തെ
വെള്ളത്തിലൊളിച്ചു പോയ മൂന്നു പേരെ,







up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-05-2017 02:50:16 PM
Added by :Mohanpillai
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :