മെയ് ദിനം  - തത്ത്വചിന്തകവിതകള്‍

മെയ് ദിനം  

വേലയും വേതനവും വിനോദമാക്കി
അസ്ഥിരതയിലാസ്വദിക്കുന്ന
കോടീശ്വരൻ ദശകോടികളും,
ശതകോടീശ്വരൻ സഹസ്രകോടികളും
അടിച്ചുമാറ്റി സർക്കാരു വിലക്കു വാങ്ങിച്ചു
തൊഴിൽ നീതികൾ പരസ്യങ്ങളാക്കി
ചർച്ചകളെല്ലാം വെറും ചടങ്ങുകളാക്കി,
തൊഴിലാളിയുടെജിവിത സൂചിക മാറാതെ
നിരക്ഷരതകരുവാക്കിയിന്നും
വർഗബോധ മാഘോഷിക്കുന്നു

എന്നാണു സാക്ഷരത
മനുഷ്യ മനസ്സിനു
കണ്ണു തുറക്കാനൊരു
തിരിച്ചറിവുണ്ടാക്കും,

വർഗബോധമിന്നു പലതട്ടിൽ.
വർഗീയവും സാമ്പത്തികവും
മതവും സങ്കീര്ണമാക്കിയ
അസംഘടിത തട്ടകങ്ങൾ



up
0
dowm

രചിച്ചത്:മോഹൻ,
തീയതി:02-05-2017 12:22:33 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :