മടക്ക യാത്ര - മലയാളകവിതകള്‍

മടക്ക യാത്ര 

യൗവന യവനിക
താഴുന്നു
ചുളിവുകൾ ദേഹമിൽ
പടരുന്നു
വെള്ളി രോമങ്ങൾ
നിറയുന്നു
കരുത്തിൻ കാലങ്ങൾ
മറയുന്നു
ഇനിയില്ലാ നല്ല
കാലങ്ങൾ
ഇനിയില്ലൊരു
മടക്ക യാത്രയും
ഇനിയൊരു
കണക്കെടുപ്പാകാം
ഒടുങ്ങാത്ത
മോഹങ്ങൾക്ക്
അവധിയാകാം
ഒരുങ്ങിടാം
ഒടുക്ക യാത്രക്കായ്
ഒരുക്കിടം
യാത്രാ ഭാണ്ഡങ്ങൾ
നന്മ തൻ ഭാഗങ്ങൾ
ഒക്കെയും നിറയട്ടെ
അകലട്ടെ തിന്മകൾ
ഒക്കെയും ദൂരെ


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:02-05-2017 01:53:18 PM
Added by :khalid
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :