പാരിതോഷികമായ്... - തത്ത്വചിന്തകവിതകള്‍

പാരിതോഷികമായ്... 

മഴ പൊഴിയാത്ത കാര്മേഘങ്ങളും,
വിഷ വാതകങ്ങളില്ലാത്ത അന്തരീക്ഷവും,
വെള്ളപ്പൊക്കമില്ലാത്ത പുഴകളും,
മരങ്ങളില്ലാത്ത വനങ്ങളും
കണ്ടല്കാടുകളില്ലാത്ത തീരദേശങ്ങളും
കത്തിനശിച്ച പുൽമേടുകളും
നാളേറെയായ് ലാഭക്കച്ചവടം
നടത്തിയതിന്റെ പരിതോഷികമായ്.

വായും മൂക്കും പൊത്തിപ്പിടിച്ചുനടന്നാലും.
വഴിയിലും അയല്വക്കത്തും മാലിന്യം വലിച്ചെറിയുന്ന
നൂറു ശതമാനം സാക്ഷരതയുടെ മഹത്വം
അണുക്കളുടെ ബഹുലതയിൽ വിറങ്ങലിക്കുന്ന
ലക്ഷങ്ങളെ ആതുരാലയങ്ങളിലെത്തിക്കുന്നു
എന്നെന്നേക്കുമായ്‌ വിടവാങ്ങുന്ന സ്വരങ്ങളുമായ്,


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:03-05-2017 08:28:11 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :