വാർത്താകൊഴുപ്പിൽ.. - തത്ത്വചിന്തകവിതകള്‍

വാർത്താകൊഴുപ്പിൽ.. 

മാധ്യമങ്ങളിലെ വാർത്തകൾതിരിച്ചറിയുവാൻ
കുത്തകകളെ മനസിലാക്കി വായിക്കണം,
വ്യക്തികളുടെ സ്വാധീനമോർക്കണം
മഷിത്തണ്ടിന്റെ ഉടമയെ അറിയണം
പൂച്ചെണ്ടുള്ള പടമാരുടേതെന്നറിയണം.
രാഷ്ട്രിയവും സാമ്പത്തികവും മതവും
സമൂഹവും കൂട്ടിക്കലർത്തി സത്യത്തിന്റെ
മെഴുകുതിരി കരിന്തിരിയാക്കി മാധ്യമ-
പ്രവർത്തകനെ മറികടന്ന് അഭിപ്രായമെന്ന
ഇരുമ്പുലക്ക വായനക്കാരനെ അടിച്ചേൽപ്പിക്കുന്നു.
സത്യമെന്തെന്നറിയില്ല
കള്ളമെന്തെന്നറിയില്ല
സാങ്കേതിക പ്രഭയിൽ
പൈസയുടെ സ്വാധീനം
സൃഷ്ടിച്ച മേളക്കൊഴുപ്പ്
വാർത്തകളെകുടുക്കി.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:03-05-2017 08:52:39 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me