പ്രേമരുദ്രാക്ഷങ്ങൾ.
അറിയാതെയൊരുനാൾ പ്രണയം വന്നെത്തും
ആ പ്രണയം മൗനമാകാം,വാചാലമാകാം,
ഭാവനയിലില്ലതായും ഭാവങ്ങളില്ലാതെയും.
മനസ്സിലെത്തുന്നു സ്നേഹമുള്ള നൊമ്പരങ്ങൾ.
എല്ലാം തകർന്നാലും പ്രണയത്തിനൊരു നാമ്പുണ്ട്
മത്സരങ്ങളില്ലാതെ മനസ്സുകളുടെ ഒരുമയിൽ
കടമ്പകൾ കടക്കുന്ന പ്രണയ ജീവിതങ്ങൾ
വികാരമടക്കി വിനയത്തിന്റെ കഥ പറയും
നിശബ്ദതയുടെ സൗന്ദര്യത്തിൽ ജീവിക്കും
ഉറങ്ങിയുണരും അവസാനനിമിഷം വരെയും..
ഹൃദയങ്ങളിൽ പരസ്പരം മായാത്ത മുദ്ര പതിപ്പിക്കും,
എക്കാലവും മനസ്സുകളുടെ ഒരുമ വിളങ്ങും,തിളങ്ങും,
പ്രേമ ചരിത്രത്തിൽ മുദ്ര പതിപ്പിച്ചവർ പരസ്പരം
ത്യാഗത്തിന്റെ രുദ്രാക്ഷങ്ങളും ഉരുവിട്ടവരായിരുന്നു,
Not connected : |